മൂവാറ്റുപുഴ: വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽ ടോറസ് ലോറി കയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഇഞ്ചൂർ ഇലഞ്ഞിക്കമാലിൽ പൈലിയുടെ മകൻ ഇ.പി. മത്തായി (70)ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ ടോറസ് തട്ടിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ ടോറസ് കയറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ജെസി, സിബി (മുംബയ്