തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ. പി. പല്പു സ്മാരക യൂണിയൻ വനിത സംഘം മേഖല നേതൃത്വയോഗം യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ ഉദ്ഘാടനം ചെയ്തു. വനിത സംഘം പ്രസിഡന്റ് സതി കുമാരി അദ്ധ്യക്ഷത വഹിച്ചു. ശാഖ വനിത സംഘം സെക്രട്ടറിമാരായ മീര, ഭാനുമതി, ഷീല, ബിന്ദു, രാധ എന്നിവർ പ്രവർത്തന എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം സെക്രട്ടറി ആശാ രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് മിനി സജു നന്ദിയും പറഞ്ഞു.