ചിറയിൻകീഴ് :അഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 1979 മുതലുള്ള പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച പൂർവ വിദ്യാർത്ഥി സംഘടനയുടെ വിപുലീകരണ യോഗം ഇന്ന് രാവിലെ 10ന് ഹൈസ്കൂളിൽ ചേരും.റിട്ട പ്രിൻസിപ്പൽ വിശ്വനാഥൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും.ഇക്കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാതിരുന്ന പൂർവ്വ വിദ്യാർത്ഥി ബാച്ചുകളിലെ പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 8129 27 3820, 944661 5544, 94476 55030