നെടുമങ്ങാട് :ആനാട് സർവീസ് സഹകരണ ബാങ്കിന്റെയും ഫാർമേഴ്‌സ് ബാങ്കിന്റെയും പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി.പ്രഭാകരന്റെ സ്മരണാർത്ഥ ഏർപ്പെടുത്തിയ പി.പ്രഭാകരൻ പുരസ്കാരം പ്രമുഖ സഹകാരിയും നെടുമങ്ങാട് മത്സ്യ സഹകരണ സംഘം പ്രസിഡന്റുമായ എം.ഹമീദ്കണ്ണിന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി സമ്മാനിച്ചു.സ്മാരകസമിതി അദ്ധ്യക്ഷൻ ആനാട് ജയന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി കെ.ശങ്കരനാരായണപിള്ള മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി കല്ലറഅനിൽ,ഡി.സി.സി മെമ്പർ രഘുനാഥൻ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്റുമാരായ ആർ.അജയകുമാർ,കെ.ശേഖരൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.ജെ മഞ്ചു,പഞ്ചായത്ത് അംഗങ്ങളായ അക്ബർഷാ,പുത്തൻപാലം ഷഹീദ്,സർക്കിൾ സഹകരണ യൂണിയൻ അംഗം ആനാട്ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത ആനാട് കൃഷി ഓഫീസർ എസ്.ജയകുമാറിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിക്ക് എ ഗ്രേഡ് നേടിയ ദേവിക ജി.നായരെയും ആദരിച്ചു.