തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് മോ​ദി സർ​ക്കാർ ന​ട​ത്തു​ന്ന​തെ​ന്ന് സി.പി.ഐ സം​സ്ഥാ​ന എ​ക്‌സി​ക്യൂ​ട്ടീ​വ് അം​ഗം സി. ദി​വാ​ക​രൻ എം.​എൽ​.എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ആർ​.എം.​എ​സി​ന് മു​ന്നിൽ സി​.പി​.ഐ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധക്കൂ​ട്ടാ​യ്‌മ ഉ​ദ്ഘാ​ട​നം ചെയ്യുകയായി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ത്തി​ന്റെ പേ​രിൽ ജ​ന​ങ്ങ​ളെ വേർ​തി​രി​ക്കു​ന്ന കേ​ന്ദ്ര സർ​ക്കാ​രി​ന്റെ സമീപ​നം രാ​ജ്യ​ത്ത് ഗു​രു​ത​ര​ പ്ര​ത്യാ​ഘാ​ത​ങ്ങൾ സൃ​ഷ്ടി​ക്കും. ബി.​ജെ.​പി ഭ​രണത്തിന്റെ വീ​ഴ്ച​ക​ളിൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രിക്കാനാ​ണ് ഈ നി​യ​മ​നിർ​മ്മാ​ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.​പി​.ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.ആർ. അ​നിൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ അ​സി​സ്റ്റന്റ് സെ​ക്ര​ട്ട​റി പ​ള്ളി​ച്ചൽ വി​ജ​യൻ, സം​സ്ഥാ​ന കൗൺ​സിൽ അം​ഗ​ങ്ങ​ളാ​യ സോ​ള​മൻ വെ​ട്ടു​കാ​ട്, അ​രുൺ. കെ.എ​സ്, ഇ​ന്ദി​ര രവീ​ന്ദ്രൻ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു. അ​സി​സ്റ്റന്റ് സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്‌ണൻ സ്വാ​ഗ​തം പ​റ​ഞ്ഞു. നോതാക്കളായ എം. രാ​ധാ​കൃ​ഷ്‌ണൻ നാ​യർ, കെ.എ​സ്. മ​ധു​സൂ​ദ​നൻ നാ​യർ, ക​ള്ളി​ക്കാ​ട് ച​ന്ദ്രൻ, എം.ജി. രാഹുൽ, മു​ര​ളി പ്ര​താ​പ്, വി.എ​സ്. സു​ലോ​ച​നൻ, വ​ട്ടി​യൂർ​ക്കാ​വ് ശ്രീ​കു​മാർ, ടി. ടൈ​റ്റ​സ്, എ.എം. റൈ​സ്, എൻ. അ​യ്യ​പ്പൻ നാ​യർ, വി​ള​വൂർ​ക്കൽ പ്ര​ഭാ​ക​ര​ൻ, ഇ.എം റ​ഷീ​ദ്, എം.എ​സ് റ​ഷീ​ദ് തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽ​കി.