airport

തിരുവനന്തപുരം: ചാക്കയിൽ നിന്നും വിമാനത്താവള ടെർമിനലിലേക്ക് പോകുന്ന ഫ്ളൈ ഓവറിനടിയിൽ

നിന്നും പെരുമ്പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. ഫ്ളൈഓവറിലൂടെ പെരുമ്പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടിക്കുന്ന ആനയറ സ്വദേശി അനിലിന്റെ സഹായം തേടി. ഇയാൾ സ്ഥലത്തെി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് അധികൃതർക്ക് പാമ്പിനെ കൈമാറി.