തിരുവനന്തപുരം: ക്രിസ്മസിനെ വരവേൽക്കാൻ സംഗീത സാന്ദ്രമായ ക്രിസ്മസ് സന്ധ്യ ഒരുക്കി മെലോ‌ഡിയ കോറൽ ഫ്രട്ടേണിറ്റി. മെലോഡിയ ക്വയറിന്റെ എട്ടാമത് ക്രിസ്മസ് സന്ധ്യ പാളയം കോ-ബാങ്ക് ടവറിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അശരണർക്കുള്ള ചികിത്സാ സഹായം ചടങ്ങിൽ വിതരണം ചെയ്തു. മെലോഡിയസ് മൊമെന്റ്സ് എ ജേണി ഇൻ മ്യൂസിക് ആൻഡ് സർവീസ് എന്ന പുസ്തകം സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. സ്ഥാപക പ്രസിഡന്റ് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാട് ക്രിസ്മസ് സന്ദേശം നൽകി. മറിയ ഉമ്മൻ, എസ്.പി സുബ്രഹ്മണ്യം, പിന്നണി ഗായകരായ രാജലക്ഷ്മി അഭിറാം, രാജേഷ് ബ്രഹ്മാനന്ദൻ, ഷിജോ ഫിലിപ്പ്, ജേക്കബ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ബാലുവും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ സംഗീതവും അരങ്ങേറി. നന്ദൻകോട് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച്, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയസ് ഓർത്തോഡ്ക്സ് ചർച്ച്, മെലഡി സിംഗേഴ്സ്, നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കാത്തലിക് ചർച്ച്, വട്ടിയൂർക്കാവ് സെന്റ് പോൾസ് മാർത്തോമ ചർച്ച്, പാളയം മെറ്റീർ മെമ്മോറിയൽ സി.എസ്.ഐ ചർച്ച് എന്നീ സംഘങ്ങൾ ചടങ്ങിൽ കരോൾ ഗാനങ്ങൾ ആലപിച്ചു.