കഴക്കൂട്ടം: ചേങ്കോട്ടുകോണം സ്റ്റാൻഡിൽ ആട്ടോ ഡ്രൈവറെ അക്രമിസംഘം മർദ്ദിച്ചെന്ന് പരാതി. ചെമ്പഴന്തി എസ്.എൻ കോളേജിന് സമീപം മർക്കസ് നഗറിൽ പുതുവൽ പുത്തൻവീട്ടിൽ നസീറിന് ( 42 )​ നേരെയായാണ് ആക്രമണമുണ്ടായത്. തടിക്കഷണം കൊണ്ടുള്ള ആക്രമണത്തിൽ വാരിയെല്ലിനും മുതുകിനും കഴുത്തിനും പരിക്കേറ്റ നസീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. നസീർ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.