മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നേത്രപരിശോധനാക്യാമ്പുകൾ നടത്തുകയും കണ്ണട ആവശ്യമായി വരുന്ന കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ നൽകുകയും ചെയ്തു. വെയിലൂർ ഗവ. ഹൈസ്കൂൾ, അഴൂർ ഗവ. ഹൈസ്കൂൾ, മാതശേരിക്കോണം ഗവ. യു.പി സ്കൂൾ, പെരുങ്ങുഴി ഗവ. വി.പി.യു.പി സ്കൂൾ, പെരുങ്ങുഴി എൽ.പി സ്കൂൾ എന്നീ സ്കൂളുകളിലെ കുട്ടികളെ നേത്ര പരിശോധനയ്ക്ക് വിധേയരാക്കുകയും അതിൽ 242 കുട്ടികൾക്ക് കണ്ണട നൽകുകയും ചെയ്തു. വർക്കല ഡോ. അനൂപ്‌സ് കണ്ണാശുപത്രിയിലെ ഡോക്ടർമാരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കണ്ണടകൾ സൗജന്യമായി മുരുക്കുംപുഴ ലയൺസ് ക്ളബ് ഭാരവാഹികൾ സ്കൂളുകളിൽ എത്തി വിതരണം ചെയ്തു. കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പബ്‌ളിക് റിലേഷൻസ് സെക്രട്ടറിയുമായ ലയൺ എ.കെ. ഷാനവാസ് നിർവഹിച്ചു. സെക്രട്ടറി ലയൺ അബ്ദുൾ വാഹിദ്, ലയൺ ജാദു എന്നിവർ നേതൃത്വം നൽകി.