പാറശാല:പി.ആർ.ഡി.എസ് സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ തൃപ്പാദം കൊറ്റാമത്ത് പതിഞ്ഞതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ജ്ഞാനാംബിക ഭവനം സമർപ്പണം ഇന്ന് നടക്കും.വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘടനം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.എം.എൽ.എ മാരായ കെ.ആൻസലൻ,സി.കെ.ഹരീന്ദ്രൻ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ്,ആർ.സെൽവരാജ്, കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ തുടങ്ങിയവർ പങ്കെടുക്കും.സഭാ പ്രസിഡന്റ് വൈ.സാദശിവൻ അദ്ധ്യക്ഷത വഹിക്കും.