കോവളം: കടലിൽ നീന്തിക്കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട ഹൈദ്രാബാദ് സ്വദേശികളെ രക്ഷപ്പെടുത്തി. കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ ഇന്നലെ വൈകിട്ട് 5.50 ഓടെ കുളിക്കാനിറങ്ങിയ വെങ്കിടേശ്വർ(35), കാർത്തിക് ഉദയവർമ്മൻ(40) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർ താഴ്ന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ലൈഫ് ഗാർഡുകളായ വി. ബാബു, വി. വിജയൻ, എസ്. വെർജിൻ എന്നിവർ ലൈഫ് ബോയകളുമായി നീന്തിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.