father-poulose

മീനങ്ങാടി: കോർ എപിസ്കോപ്പ ഫാ. പൗലോസ് പൂമറ്റത്തിൽ (95) നിര്യാതനായി. എറണാകുളം കടമറ്റംകരയിൽ 1925 ഏപ്രിൽ 23നാണ് ജനനം. 68 വർഷങ്ങൾക്ക് മുൻപ് വൈദികപട്ടം സ്വീകരിച്ച് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ തുടർച്ചയായി 47 വർഷം വികാരിയായി. ചീങ്ങേരി, തൃക്കൈപ്പറ്റ, പുല്പള്ളി, കണിയാമ്പറ്റ, കാര്യമ്പാടി എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കുന്നതിനും സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ്, കാര്യമ്പാടി കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങൾ തുടങ്ങുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു. ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗവേണിംഗ് ബോർഡംഗം, കാര്യമ്പാടി കണ്ണാശുപത്രി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായിരുന്നു. ഭാര്യ: ശോശാമ്മ. മക്കൾ: ശലോമി കുര്യാച്ചൻ, വൽസ ബാബു,മോളി അബ്രഹാം, ജോർജ്കുട്ടി,പോൾ, ആനി തങ്കച്ചൻ. മരുമക്കൾ: ഓണാട്ടുതോട്ടത്തിൽ കുര്യാച്ചൻ,വാഴവേലിൽ ബാബുട്ടി,കുഴുനിലത്തിൽ അബ്രഹാം ജോർജ്, പരേതനായ പ്രൊഫ. പി.എ തങ്കച്ചൻ, തണ്ടേക്കാട്.സംസ്‌കാരം: ഇന്ന് പകൽ 2 ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ദേവാലയത്തിൽ.