ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ വാറ്റ് ഫോർഡിനെ 2-0 ത്തിന് കീഴടക്കിയ ലിവർപൂൾ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം സുരക്ഷിതമാക്കി. 38,90 മിനിട്ടുകളിലായി മുഹമ്മദ് സലായാണ് ലിവർപൂളിന്റെ രണ്ട് ഗോളുകളും നേടിയത്. മത്സരത്തിനിടെ ലിവർപൂൾ താരം വിയനാൽ ഡമിന് പരിക്കേറ്റ് മടങ്ങേണ്ടിവന്നു. ഇൗ വിജയത്തോടെ 17 കളികളിൽ നിന്ന് 49 പോയിന്റാണ് ലിവർ പൂളിനുള്ളത്. 38 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാംസ്ഥാനത്ത്.
മാർക്ക് ബൗച്ചർ ദക്ഷിണാഫ്രിക്കൻ കോച്ച്
കേപ്ടൗൺ : ഇംഗ്ളണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ മൗർക്ക് ബൗച്ചറെ നിയമിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടറായി സ്ഥാനമേറ്റ മുൻ നായകൻ ഗ്രേം സ്‌മിത്താണ് ബൗച്ചറെ കോച്ചാക്കിയത്.
ഒാസീസിന് കൂറ്റൻ ലീഡ്
പെർത്ത് : ന്യൂസിലൻഡിനെതിരായ ഒന്നാംക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ലീഡുമായി ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ ഒാസീസ് 416 റൺസടിച്ചപ്പോൾ ന്യൂസിലൻഡ് 166 റൺസിന് ആൾ ഒൗട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് കിവീസിനെ തകർത്തത്. മൂന്നാം തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഒാസീസ് ദിനം കളിനിറുത്തുമ്പോൾ 167/6 എന്ന നിലയിലാണ്. 417 റൺസിന്റെ ലീഡാണ് ഒാസീസിന് ഇപ്പോഴുള്ളത്.
റാവൽപിണ്ടിയിൽ മഴതന്നെ
റാവൽപിണ്ടി : 10 വർഷത്തിനുശേഷം ഒരുടെസ്റ്റ് മത്സരത്തിന് ആതിഥ്യം വഹിക്കുന്ന പാകിസ്ഥാന്റെ മോഹങ്ങൾ തല്ലിക്കൊഴിച്ച് കനത്തമഴ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെയും കളി പൂർണമായും മഴ അപഹരിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 282/6 എന്ന നിലയിലാണ്.