viswa

തിരുവനന്തപുരം : ശ്രീ വിശ്വ സംസ്കാരവേദിയുടെ നേതൃത്വത്തിൽ വിശ്വവേദി ആർട്ട് അക്കാഡമിയുടെയും വിശ്വവേദി ഗ്രന്ഥശാലയുടെയും പ്രവർത്തനം ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ,ഡിസ്ട്രിക്ട് ചെയർമാൻ പുതുകുന്ന് സി.എസ്.ഐ ചർച്ച് വൈ. നടരാജൻ, വേദി പ്രസിഡന്റ് ഡോ. ഷാജി പ്രഭാകരൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ഡോ. ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അക്കാഡമി പ്രിൻസിപ്പാൾ പ്രൊഫ.അയിലം ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, ഡോ. ചേപ്പാട് എ.ഇ. കൃഷ്ണൻ നമ്പൂതിരി, കൗൺസിലർ എ.പ്രദീപ് കുമാർ, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എ. പ്രസന്നകുമാർ, പി. വിശ്വനാഥൻ രാജ്കോട്ട്, ഗുജറാത്ത് , എൻ. സതീശൻ, വി.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ചേങ്കോട്ടുകോണം സുരേന്ദ്രൻ സ്വാഗതവും രവി മടവൂർ നന്ദിയും പറഞ്ഞു.