kalitheetta-vitharanam

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് കാലിത്തീറ്റ ക്ഷീരകർഷകയും മുൻ പഞ്ചായത്തംഗവുമായിരുന്ന പ്രമീളയ്ക്ക് നൽകി നിർവഹിച്ചു. 4880 രൂപ വിലയുള്ള തീറ്റ 2440 രൂപ സബ്സിഡിയിൽ 33 കർഷകർക്ക് നാലു ചാക്കുകളിലായി ഇരുനൂറ് കിലോ വീതമാണ് വിതരണം ചെയ്തത്.കടകം ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ ക്ഷീരസംഘം പ്രസിഡന്റ് അനിത ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എസ്.സിന്ധു,പഞ്ചായത്തംഗം വി.ടി.സജ്നാദേവി,ചിറയിൻകീഴ് ക്ഷീര വികസന ഓഫീസർ വിമലകുമാരി അമ്മാൾ,ഡയറിഫാം ഇൻസ്ട്രക്ടർ ആർ.എസ് പ്രഭുലാൽ,കെ.വി.വിജയകുമാർ, ബി.സതീശൻ,ബൈജു തുടങ്ങിയവർ സംസാരിച്ചു.ക്ഷീരസംഘം സെക്രട്ടറി എസ്.എസ് ദീപ നന്ദി പറഞ്ഞു.