ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേൽകടയ്ക്കാവൂർ എ.ഡി.എസ് വാർഷികാഘോഷം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.മേൽകടയ്ക്കാവൂർ ഗവ.എൽ.പി.എസിൽ നടന്നു ചടങ്ങിൽ എ.ഡി.എസ് ചെയർപേഴ്സൺ സിജി ഉണ്ണികൃഷ് ണൻ അദ്ധ്യക്ഷത വഹിച്ചു.സമ്മാനവിതരണവും മുതിർന്നവരെ ആദരിക്കലും ജില്ലാ പഞ്ചായത്തംഗം അഡ്വ.ശ്രീകണ്ഠൻ നായരും മുഖ്യപ്രഭാഷണം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഡീനയും നിർവഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മണികണ്ഠൻ, എൻ.നസീഹ,ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ,കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.പഞ്ചായത്തംഗം എസ്.ശ്രീലത സ്വാഗതവും മിനിദാസ് നന്ദിയും പറഞ്ഞു. മേൽകടയ്ക്കാവൂർ സ്കൂളിലേക്ക് ഫാൻ സംഭാവന ചെയ്തു.മുപ്പതോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.