ചിറയിൻകീഴ്: ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഊർജ്ജകിരൺ പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ഒപ്പുശേഖരണം നടത്തി. ഇതോടനുബന്ധിച്ച് നടന്ന യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ഫെറോന കോ ഓർഡിനേറ്റർ ഫാ.ജെറോം നെറ്റോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന നിർവഹിച്ചു. ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഡോ. സാബാസ് ഇഗ്നേഷ്യസ് ആമുഖാവതരണം നടത്തി. പഞ്ചായത്തംഗം ആർ.കെ. രാധാമണി, ഫെറോന സെക്രട്ടറി രാജു, ഫെറോന ആനിമേറ്റർ പ്രീതി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ പ്രവർത്തകർ ബസ് സ്റ്റാൻഡിൽ ലഘുലേഖകൾ വിതരണം ചെയ്തു.