കല്ലമ്പലം: തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ കടുവയിൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് ടൗൺ കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് നിസാം തോട്ടയ്ക്കാട്, ജയേഷ് കടുവയിൽ, ജാഫർ, ശശീന്ദ്രക്കുറുപ്പ്, ഷാനവാസ്, മണികണ്ഠൻ, മുകേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി മുകേഷിനെയും മറ്റ് ഭാരവാഹികളായി ഷമീർ ഖാൻ, മുരളീധരക്കുറുപ്പ്, ജസീം, ജൗഹർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.