തിരുവനന്തപുരം: മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, നിസാമുദ്ദീനിൽ നിന്നുളള രാജധാനി, ചെന്നൈയിൽ നിന്നുള്ള എ.സി സ്പെഷ്യൽ തുടങ്ങിയ ട്രെയിനുകൾ ഇന്നു മുതൽ ജനുവരി 13 വരെ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. ഇൗ ട്രെയിനുകൾക്ക് എറണാകുളം ടൗൺ, കോട്ടയം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ആലപ്പുഴയിൽ റെയിൽവേ ട്രാക്കിൽ സുരക്ഷാ ജോലികൾ നടക്കുന്നതുകൊണ്ടാണ് മാറ്റമെന്ന് റെയിൽവെ അറിയിച്ചു.