വിതുര: വനാവകാശനിയമപ്രകാരം പട്ടയം ലഭിച്ച വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിലെ കാരടി, ഡാലികരിക്കകം, മാത്രകരിക്കകം, വട്ടകരിക്കകം എന്നിവിടങ്ങളിൽ വർഷങ്ങളായി അധിവസിക്കുന്ന ആദിവാസികളെ കുടിയിറക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റി അറിയിച്ചു. കുടിയിറക്കൽ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മേത്തോട്ടം പി. ഭാർഗവനും ജനറൽ സെക്രട്ടറി പൊൻപാറ കെ. രഘുവും അറിയിച്ചു.