കിളിമാനൂർ: കിളിമാനൂർ കെ. തങ്കപ്പൻപിള്ളയുടെ 11ാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്‌മരണ യോഗവും ഫൗണ്ടേഷൻ ഉദ്ഘാടനവും, ചികിത്സ സഹായ വിതരണവും പ്രതിഭകളെ ആദരിക്കലും രാജാരവിവർമ്മ സാംസ്‌കാരിക നിലയത്തിൽ നടന്നു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ അനുസ്‌മരണ സമ്മേളനം കെ. മുരളിധരൻ എം.പി ഉദ്ഘാടനം ചെയ്‌തു. കെ. തങ്കപ്പൻപിള്ള ഫൗണ്ടേഷൻ ഉദ്ഘാടനം പാലോട് രവി നിർവഹിച്ചു. എൻ. പീതാംബരക്കുറുപ്പ് അനുസ്‌മരണ പ്രഭാഷണം നടത്തി. മൺവിള രാധാകൃഷ്‌ണൻ, എൻ. സുദർശനൻ, ഇബ്രാഹിം കുട്ടി, സൊണാൾജ്, എൻ.ആർ. ജോഷി, ഷിഹാബുദ്ദീൻ, ഗംഗാധര തിലകൻ എന്നിവർ പങ്കെടുത്തു.