മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുടപുരം ഗവ. യു.പി. സ്‌കൂളിലെ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി മേശയും കസേരയും ഗ്രാമ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ വിതരണം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ സുമേഷ്, എസ്.എം.സി ഭാരവാഹികളായ ഡി. ബാബുരാജ്, സുനിൽകുമാർ, ബി.എസ്. സജിതൻ, സ്റ്റാഫ് സെക്രട്ടറി അൻസി എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ വായനക്കുറിപ്പുകൾ അടങ്ങുന്ന സുവനീറും ചടങ്ങിൽ പ്രകാശനം ചെയ്‌തു.