ഉഴമലയ്ക്കൽ:എസ്.എൻ.ഡി.പി.യോഗം ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റും സ്ഥാപക സ്കൂൾ മാനേജരും ഉഴമലയ്ക്കലിന്റെ നവോദ്ധാന-സാംസ്കാരിക നായകനായിരുന്ന പി. ചക്രപാണിയുടെ 50-ാം ചരമ വാർഷികം ഉഴമലയ്ക്കൽ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. അയ്യപ്പൻ കുഴിയിലെ അന്ത്യവിശ്രമ സ്ഥലത്ത് നടന്ന പുഷ്പാർച്ചനയ്ക്ക് ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി.വിദ്യാധരൻ, സ്കൂൾ മാനേജരും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാൽ, ശാഖാ വൈസ് പ്രസിഡന്റ് ജനാർദ്ദനൻ, ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പി. ചക്രപാണി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപകൻ നന്ദിയോട് രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, ശാഖാ സെക്രട്ടറി സി. വിദ്യാധരൻ,സ്കൂൾ മാനേജരും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, യൂണിയൻ കൗൺസിലർ ബി. മുകുന്ദൻ, വാർഡ് മെമ്പർ ഷൈജാ മുരുകേശൻ,വനിതാ സംഘം യൂണിയൻ സെക്രട്ടറി വസന്തകുമാരി ടീച്ചർ,പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്, ഹെഡ്മിസ്ട്രസ് ശ്രീജ,പി.ടി.എ പ്രസിഡന്റ് പി.ബിജു,സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ,എസ്. കിരൺ, ശാഖാ വൈസ് പ്രസിഡന്റ് ജനാർദ്ദനൻ,യൂണിയൻ കമ്മിറ്റിയംഗം സുബേഷ് ചക്രപാണിപുരം എന്നിവർ സംസാരിച്ചു.