തിരുവനന്തപുരം: ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടലും ബോധവത്കരണവും അനിവാര്യമാണെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. ദേശീയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ, സി.ഇ.ഡി അമാസ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുമലയിൽ സംഘടിപ്പിച്ച ഊർജകിരൺ സിഗ്നേച്ചർ കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ കൗൺസിലർ വി.പി. മഞ്ചു അദ്ധ്യക്ഷയായി. അമാസ് കേരള വൈസ് പ്രസിഡന്റ് സുശീൽകുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ആർ.ജി. അനൂപ്, ഗംഗ, ആർ.ജെ. അരുൺകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആദർശിനി, വി. അംബിക തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഊർജ സംരക്ഷണ പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തി.