തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി 21ന് സെറിബ്രൽ പാൾസിയുള്ള കുട്ടികളെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങളെക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ ആക്കുളം നിഷ് കാമ്പസിൽ നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തത്സമയ സംപ്രേഷണത്തോടെ നടക്കുന്ന സെമിനാറിന് നിഷ് സീനിയർ ഫിസിയോതെറാപിസ്റ്റ് എം.ടി. ഷൈനി, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എം. നീതു തമ്പി എന്നിവർ നേതൃത്വം നൽകും. രജിസ്‌ട്രേഷന്: http://nidas.nish.ac.in/be-a-participant/. ഫോൺ: 0471-2944675.