agriculture

ബാലരാമപുരം: വെള്ളായണി കായൽ തീരത്തെ വെള്ളം കയറിയ പാഠശേഖരം സർക്കാർ ഏറ്റെടുക്കണമെന്നും ഭൂമി നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും വെള്ളായണി കായൽ പാടശേഖര സമിതി കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. കർഷക കൂട്ടായ്മ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. പയറുംമൂട് തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജമീലാപ്രകാശം,​ പി.എസ്. ഹരികുമാർ,​ ജി. വസുന്ധരൻ,​ പാളയം രാജൻ,​ എസ്.ആർ. ശ്രീരാജ്,​ തെന്നൂർക്കോണം ബാബു എന്നിവർ പങ്കെടുത്തു. കായൽ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും വിനോദ സഞ്ചാരവികസനം ത്വരിതഗതിയിലാക്കുന്നതിനും ഭൂമി ഏറ്റെടുത്ത് അർഹമായ നഷ്ട പരിഹാരം നൽകാനുള്ള പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.