practise

തിരുവനന്തപുരം: കേരള സർക്കാരിവു കീഴിലുള്ള സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ ഐസിഫോസ് വിവരങ്ങൾ തയ്യാറാക്കാനാകുന്ന ഉന്നത നിലവാരമുള്ള സംവിധാനമായ ലാടെക്കിൽ മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ വികസനത്തിനും പ്രചാരണത്തിനും പ്രാമുഖ്യം നൽകുന്ന ഐസിഫോസ് ശേഷി വികസന പരിപാടിയുടെ ഭാഗമായാണ് 19 മുതൽ 21 വരെ പരിശീലനം നൽകുന്നത്. ഫാക്കൽറ്റികൾക്കും ഗവേഷകർക്കും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. 16 നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: https://icfoss.in , 7356610110.