വെഞ്ഞാറമൂട്: കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ജൻ ഔഷധി കേന്ദ്രം വെഞ്ഞാറമൂട്ടിൽ പ്രവർത്തനം ആരംഭിച്ചു. വെഞ്ഞാറമൂട് - ആറ്റിങ്ങൽ റോഡിൽ കൊട്ടാരം വിളാകം ബിൽഡിംഗിൽ ആരംഭിച്ച 'പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോറി" ന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ്, വാർഡംഗം ഷിബു, സി.പി.എം വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുരാജ്, കോലിയക്കോട് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ജൻ ഔഷധി സ്റ്റോറിൽ നിന്നും ഇംഗ്ലീഷ് മരുന്നുകൾക്കൊപ്പം സർജിക്കൽ ഉപകരണങ്ങളും വിലക്കുറവിൽ ലഭ്യമാകുമെന്ന് സംഘാടകർ പറഞ്ഞു.