തിരുവനന്തപുരം: മരപ്പണി, ഇരുമ്പുപണി, സ്വർണപ്പണി, കൽപ്പണി, ചെമ്പ്- ഓട് പാത്രനിർമ്മാണം, കരകൗശലം, ചെരുപ്പ് നിർമ്മാണം, തയ്യൽ, തച്ചുശാസ്ത്രം, ക്ഷേത്ര രൂപകൽപന, ക്ഷേത്ര കൊത്തുപണി, ശിൽപ നിർമ്മാണം തുടങ്ങിയ തൊഴിലുകൾ ചെയ്യുന്നവരുടെ വിവരങ്ങൾ സംസ്ഥാന ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തുന്നു.
അക്ഷയ കേന്ദ്രങ്ങളിലൂടെ തൊഴിലാളികൾക്ക് നേരിട്ട് പേര് ചേർക്കാം. ഇങ്ങനെ പേരു ചേർക്കുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുടെ സഹായ പദ്ധതികളിൽ അംഗത്വവും മറ്റ് അവസരങ്ങളും ലഭിക്കും. 24 ന് തിരുവനന്തപുരത്ത് മന്ത്രി ഇ.പി. ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്യും.