വട്ടപ്പാറ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ലൂർദ് മൗണ്ട് സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി. സ്കൂൾ മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പീസ് ക്ലബിലെ വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും വട്ടപ്പാറ വേറ്റിനാട് ശാന്തിമന്ദിരത്തിലെ നിരാലംബരായ അന്തേവാസികൾക്ക് കൈമാറുകയും അവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു.