തിരുവനന്തപുരം: അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസ് സംവിധാനം ചെയ്ത 'ദി അവർ ഒഫ് ഫർണസ്' എന്ന സിനിമാ ത്രയത്തിന്റെ ചിത്രീകരണ വീഡിയോ റീൽ ഇനി കേരള ചലച്ചിത്ര അക്കാദമിക്ക് സ്വന്തം. ചലച്ചിത്ര അക്കാഡമി സെക്രട്ടറിയും ഐ.എഫ്.എഫ്.കെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മഹേഷ് പഞ്ചുവിന് ചിത്രത്തിന്റെ ചിത്രീകരണ റീൽ ഫെർണാണ്ടോ സൊളാനസ് നേരിട്ട് നൽകി. 1964 - 68 കാലഘട്ടത്തിലെ അർജന്റീനയിലെ കലുഷിതമായ രാഷ്ട്രീയം പ്രതിഫലിക്കുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് 'ദി അവർ ഒഫ് ഫർണസ്'. ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ഫെർണാണ്ടോയാണ്.