വെള്ളനാട്: വാളിയറ എൽ.പി.എസിൽ വോയ്സ് ഓഫ് വാളിയറ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു. രാജേഷ് വാളിയറ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി മുഖ്യ പ്രഭാഷണം നടത്തി. പ്രകാശ് വാളിയറ, എം.എസ്. ദീപകുമാരി, ഗ്രാമ പഞ്ചായത്തംഗം വെള്ളനാട് ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.