
ശിവഗിരി: തീർത്ഥാടന കപ്പിനായുള്ള രണ്ടാമത് വോളിബാൾ ടൂർണമെന്റ് ഇന്നു വൈകുന്നേരം 5.30 ന് ശിവഗിരി എസ്.എൻ.കോളേജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്പോർട്സ് കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ സ്വാമി ബോധിതീർത്ഥ, തീർത്ഥാടന കമ്മിറ്റി ജനറൽ കൺവീനർ അജി എസ്.ആർ.എം എന്നിവർ സംസാരിക്കും. ദേശീയ, രാജ്യാന്തര താരങ്ങളായ ടി.സി.ജ്യോതിഷ്, എസ്.ഗോപിനാഥ് ഐ.പി.എസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി.അനിൽകുമാർ സ്വാഗതവും രക്ഷാധികാരി ബി.ജയപ്രകാശൻ നന്ദിയും പറയും.
കേരളാ സ്റ്റേറ്റ് ഇലകട്രിസിറ്റി ബോർഡ്, സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ നേവി കൊച്ചി, കാലിക്കട്ട് യൂണിവേഴ്സിറ്റി തുടങ്ങി കേരളത്തിലെ പ്രമുഖ പുരുഷ - വനിതാ ടീമുകൾ പങ്കെടുക്കും.