വർക്കല: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ കൺവെൻഷൻ ശിവഗിരി എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ചെയർമാൻ അനൂപ് വെന്നികോട് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഡി. വിപിൻരാജ് മുഖ്യ പ്രഭാഷണം നടത്തി. യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി. എസ്.ആർ.എം സംഘടനാസന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സനിൽ വലയന്റകുഴി, എം. രാജീവൻ, ജി. ശിവകുമാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ രജനു പനയറ സ്വാഗതവും യൂണിയൻ കോ - ഓർഡിനേറ്റർ ബോബി വർക്കല നന്ദിയും പറഞ്ഞു.