വർക്കല : ഇലകമൺ പഞ്ചായത്തിന്റെ പരിധിയിൽ ഇലകമൺ സ്‌കൂളിന് സമീപം റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിന്റെ ഭാഗമായി റോഡിൽ ഇന്റർലോക്ക് പാകുന്നതിന് റോഡ് അടച്ചിട്ടിട്ട് ഒരാഴ്ച കഴിഞ്ഞു. ഏകദേശം 200 മീറ്ററിനകത്താണ് ഇന്റർലോക്ക് പാകേണ്ടത്. ഈ പണി തീരാത്തത് മൂലം ഇവിടെ ഗതാഗതം വഴി മുട്ടിയിരിക്കുകയാണ്. അക്ഷയ സെന്റർ, മൃഗാശുപത്രി, ഇലകമൺ സ്കൂൾ, പാൽ വിപണന കേന്ദ്രം,വില്ലേജ് ഓഫീസ് ഇങ്ങനെ നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ വർക്കല ഭാഗത്തു നിന്നും ഊന്നിൻമൂട്ടിലേക്ക് പോകുന്ന സ്വകാര്യ ബൗസുകൾക്കും ഇതുവഴിയാണ് പോകേണ്ടത്. പണിക്ക് വേണ്ടി റോഡ് അടച്ചതിനെ തുടർന്ന് ഇപ്പോൾ താത്കാലികമായി ഉപയോഗിക്കുന്നത് ഏറെ ദുർഘടകം പിടിച്ച റോഡാണ്. മതിയായ റോഡ് സുരക്ഷ സംവിധാനം അവിടെ ഇല്ല. പൊതുമരാമത്തു ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലാതെയാണ് റോഡ് നവീകരണം നടക്കുന്നതെന്നും പരാതിയുണ്ട്. പണിക്ക് നിർദ്ദേശിച്ചിട്ടുളള അളവിൽ മെറ്റീരിയൽസ് ഉപയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നിർമാണ പ്രവർത്തങ്ങൾ ഇനിയും നീണ്ടാൽ ശ്കതമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ശ്രീ നാരായണ ധർമ സേവാസംഘം തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ പ്രസേനൻ (വൈഷ്ണവ്), ജില്ല സെക്രട്ടറി ഷൻസ് പാളയംകുന്ന് എന്നിവർ പറഞ്ഞു.