മലയിൻകീഴ്: മച്ചേൽ കാരക്കോണം കുന്നുംപുറത്ത് ഏലാ ഭാഗത്ത് ഒരാഴ്ചയായി ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സി.ഡി.100 എന്ന ബൈക്കാണ് ഉടമസ്ഥനില്ലാതെ കിടക്കുന്നത്. ഈ ഭാഗത്ത് സന്ധ്യകഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം സമീപവാസികൾക്ക് സ്വൈര്യമായി കഴിയാൻ പറ്റാത്ത അവസ്ഥയാണ്. മണപ്പുറം-മച്ചേൽ റോഡിന് സമീപത്തെ ബണ്ട് റോഡിൽ പരസ്യമായ മയക്ക് മരുന്ന് ഉപയോഗവും മദ്യസേവയും നിത്യമാണ്. ഭയം കാരണം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരിസരവാസികൾ പറഞ്ഞു. ബണ്ട് റോഡായതിനാൽ പൊലീസ് ഈ ഭാഗത്തേക്ക് വരാറില്ല. മച്ചേൽ, കോവിലുവിള എന്നീ സ്ഥലങ്ങളിലുള്ളവർ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ദിവസങ്ങളായി ഉടമസ്ഥനില്ലാതെ ഉപേക്ഷിപ്പെട്ട ബൈക്ക് ദുരൂഹതപരത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.