പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് സെൻട്രൽ ലൈബ്രറിയും ഐ.ക്യു.എ.സിയും സംയുക്തമായി ' ഡിജിറ്റൽ സങ്കേതങ്ങളുടെ കാലഘട്ടത്തിൽ വൈജ്ഞാനിക ആശയ വിനിമയങ്ങളിലെ പുതിയ കാഴ്ചപ്പാടുകൾ ' എന്ന വിഷയത്തിലെ വിവിധ മേഖലകളെക്കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. റിസോഴ്‌സ്‌പേഴ്‌സണും കോട്ടയം സെന്റ് സ്റ്റീഫൻസ് കോളേജ് ലൈബ്രേറിയനുമായ ജസീമുദീൻ എസ്. ശില്പശാല ഉദ്‌ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എം. ആനന്ദകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോ - ഓർഡിനേറ്റർ ശ്രീരാഗി ആർ.ജി സ്വാഗതവും ഷാമാപിള്ള നന്ദിയും പറഞ്ഞു.