മലയിൻകീഴ് :എസ്.എൻ.ഡി.പി യോഗം ശാന്തുമൂല ശാഖാ ഓഫീസ് ഉദ്ഘാടനവും വാർഷിക പൊതുയോഗവും നടന്നു. ശാഖാ പ്രസിഡന്റ് ആർ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ശാഖാമന്ദിരത്തിൽ ചേർന്ന പൊതുയോഗം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രനും മേലാംകോട് സുധാകരനും ചേർന്ന് ശാഖാ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. വിളപ്പിൽചന്ദ്രൻ, ഡി. മുരുകൻ, ദിലീപ്കുമാർ, കെ. ശശി എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി ആർ. ജയചന്ദ്രൻ (പ്രസിഡന്റ്), കെ. ശശി (സെക്രട്ടറി), ഡി. മുരുകൻ (യൂണിയൻ പ്രതിനിധി), സോമരാജൻ (വൈസ് പ്രസിഡന്റ് ) എന്നിവരുൾപ്പെടെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. വനിതാസംഘം ഭാരവാഹികളായി ഉഷാമോഹൻ (പ്രസിഡന്റ്), സുജാത (സെക്രട്ടറി), ശൈലജ (യൂണിയൻ പ്രതിനിധി), ഇന്ദുമതി (വൈസ് പ്രസിഡന്റ്) എന്നിവരുൾപ്പെടെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും വാർഷിക യോഗം തിരഞ്ഞെടുത്തു.