മലയിൻകീഴ്: മലയിൻകീഴ് മെച്വർമെൻസ് ക്ലബിന്റെ 20-ാമത് വാർഷികവും കുടുംബസംഗമവും വെള്ളനാട് കരുണാസായി മധുജൻ ഉദ്ഘാടനം ചെയ്തു. മെച്വർമെൻസ് ക്ലബ് പ്രസിഡന്റ് എൻ. സോമകുമാറിന്റെ അദ്ധ്യക്ഷതയിൽ അന്തിയൂർക്കോണം ഷൈൻ കോളേജ് ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ രമേശൻ തമ്പി, പി. വേലപ്പൻനായർ, സത്യദാസ്, എൻ.ലേഖ എന്നിവർ സംസാരിച്ചു.