വെഞ്ഞാറമൂട്. ആർ.സി.സി.യിലേക്കുള്ള യാത്രക്കിടെ കാൻസർ രോഗി ബസിൽ കുഴഞ്ഞു വീണ് മരിച്ചു. ചെങ്ങന്നൂർ ഇലഞ്ഞിമേൽ മാമൂട്ടിൽ വീട്ടിൽ വെളുത്ത കുഞ്ഞ് -ചെല്ലമ്മ ദമ്പതികളുടെ മകൻ സജി(51)ആണ് മരിച്ചത്. പാലക്കാട് നിന്ന് തിരുവനന്തപരുത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച രാത്രി 9.15ന് വെഞ്ഞാറമൂട്ടിൽവച്ചായിരുന്നു സംഭവം. ഞായറാഴ്ച നടത്താനുള്ള പരിശോധനകൾക്കായി രണ്ട് ബന്ധുക്കൾക്കൊപ്പം ചെങ്ങന്നൂരിൽ നിന്നാണ് സജി ബസിൽക്കയറിയത്. വെഞ്ഞാറമൂട് എത്തിയപ്പോൾ കുഴഞ്ഞു വീണു. ബസ് ജീവനക്കാരും ബന്ധുക്കളും ചേർന്ന് ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു .