നെടുമങ്ങാട്: 21 മുതൽ 24 വരെ നെടുമങ്ങാട് നടക്കുന്ന കോയിക്കൽ പുസ്‌തകോത്സവവും സാംസ്‌കാരികോത്സവവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം 17ന് വൈകിട്ട് 5ന് ചെയർമാൻ അഡ്വ.ആർ. ജയദേവന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ജനറൽ കൺവീനർ ഷിജുഖാൻ അറിയിച്ചു. പുസ്‌തകോത്സവ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ തീരുമാനിക്കാനുമാണ് യോഗം ചേരുന്നത്. ഫോൺ: 9446326095.