തിരുവനന്തപുരം: യോഗി ശിവൻ രചിച്ച ' അഹം ബ്രഹ്മാസ്മി ' എന്ന പുസ്തകം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് നൽകി കാനായി കുഞ്ഞിരാമൻ പ്രകാശനം ചെയ്‌തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി. യോഗി ശിവൻ പ്രമേയാവതരണം നിർവഹിച്ചു. ചാക്കോ ആഞ്ഞിലിമൂട്ടിൽ, എ. സുഹൈർ, രാം കമൽ തുടങ്ങിയവർ സംസാരിച്ചു.