anusochana-yogam

വിതുര: കോൺഗ്രസ് മുൻ വിതുര മണ്ഡലം പ്രസിഡന്റ്‌ എസ്.എൻ. ക്ലമന്റിന്റെ നിര്യാണത്തിൽ പൊന്നാംചുണ്ട് ജംഗ്ഷനിൽ അനുശോചന യോഗം ചേർന്നു. കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ്‌ പാക്കുളം അയൂബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വ കക്ഷി അനുശോചന യോഗത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ, മുൻ വിവരാവകാശ കമ്മീഷണർ അഡ്വ. വിതുര ശശി, പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എൽ. കൃഷ്ണകുമാരി, ഡി.സി.സി വൈസ് പ്രസിഡന്റ്‌ പി.എസ്. പ്രശാന്ത്, ജനറൽ സെക്രറിമാരായ അഡ്വ.സി.എസ്. വിദ്യാസാഗർ, എൻ. ജയമോഹൻ, തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ മലയടി പുഷ്പാംഗതൻ, മുൻ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ്‌ രാജേന്ദ്രൻ കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശൻ നായർ, സി.പി.എം നേതാവ് പി. അയ്യപ്പൻ പിള്ള, സി.പി.ഐ നേതാവ് കല്ലാർ വിക്രമൻ, ബി.ജെ.പി നേതാവ് പ്രസേനൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ അനുസ്മരിച്ചു.