നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 13 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. മോഹൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എസ്. ബാലചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദാസ് ബിജു, അനീഷ്, രമേഷ്, എൻ. വിനോദ് കുമാർ, കെ.പി. ദീപ, നിഷാ മോൾ, ഷാജി ബോസ്, ഗോപൻ, ജി. ജിജോ, എൻ.എസ്. വിനോദ്, എൻ.കെ. രഞ്ജിത്ത്, എം. ഗോപകുമാർ, ടി.സി. റിച്ചാർഡ് തുടങ്ങിയവർ പങ്കെടുത്തു.