sndp

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ഗുരുസാഗരം ശാഖ വാർഷികം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് സ്വാമിജി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് ബി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ശാഖാ അതിർത്തിയിലെ വിവിധ സമുദായങ്ങളിൽപ്പെട്ട ഇരുപതോളം രോഗബാധിതർക്ക് വിഷ്ണുഭക്തനും ശാഖയും നൽകിയ ധനസഹായ വിതരണം സി.വിഷ്ണുഭക്തനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുളള പുരസ്കാര വിതരണം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരുദേവ പ്രഭാഷണവും യോഗം കൗൺസിലർ ഡി.വിപിൻരാജ് മുഖ്യപ്രഭാഷണവും നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,ട്രസ്റ്റ് മെമ്പ‌ർ ഡി.രാജേന്ദ്രൻ,യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ചിത്രാംഗദൻ,എസ്.സുന്ദരേശൻ എന്നിവർ സംസാരിച്ചു.ഗുരുസാഗരം ശാഖാ സെക്രട്ടറി സുനിലാൽ.എസ് സ്വാഗതവും വനിതാസംഘം സെക്രട്ടറി ദീപ ആർ.എസ് നന്ദിയും പറഞ്ഞു.