നെടുമങ്ങാട്: കേരള പ്രൈമറി കോ - ഓപ്പറേറ്റിവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡി. വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സ്വാമിനാഥൻ ഉദ്‌ഘാടനം ചെയ്‌തു. 17 അംഗ ജില്ലാ കമ്മിറ്റിയിൽ ഭാരവാഹികളായി എസ്. വേലായുധൻപിള്ള (പ്രസിഡന്റ്), കെ. ശശിധരൻ നായർ (സെക്രട്ടറി),വി. ഷണ്മുഖൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.