ചിറയിൻകീഴ്:പുരവൂർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും പ്രതിഭാ സായാഹ്നവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ.ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു.കരയോഗ മന്ദിരത്തിൽ കൂടിയ യോഗത്തിൽ കരയോഗം പ്രസിഡന്റ്‌ രാമചന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനർ പാലവിള സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.ഭാരവാഹികളായി ശശിധരൻപിള്ള (പ്രസിഡന്റ്‌ ), ജയചന്ദ്രൻ നായർ (വൈസ് പ്രസിഡന്റ് ), ഭാസ്കരൻ നായർ (സെക്രട്ടറി ), ഗോപികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ), ശ്രീകണ്ഠൻ നായർ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു. എൻ.എസ്.എസ് ഇൻസ്‌പെക്ടർ വി.സുരേഷ് കുമാർ വരണാധികാരി ആയിരുന്നു.