ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കൊക്കോട്ടേല, ഇൗഞ്ചപ്പുരി വാർഡുകളുടെ അതിർത്തി പ്രദേശമായ മൈലമൂട് പ്രദേശത്ത് പാറപൊട്ടിക്കാനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കത്തിനെതിരെ ആക്‌ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധ മാർച്ചും സമരപ്പന്തലിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്തംഗം ജി.എസ്.അനിതാദേവി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി, ഇൗഞ്ചപ്പുരി രാജേന്ദ്രൻ, ഇൗഞ്ചപ്പുരി രാമചന്ദ്രൻ, വിപിൻ,ഈഞ്ചപ്പുരി ബാബു,എസ്.എൽ.വിഷ്ണു, ബാബു, ആക്‌ഷൻ കൗൺസിൽ ചെയർമാൻ ജെ.റജി, കൺവീനർ ആർ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.