കുളത്തൂർ: ശ്രീനാരായണ സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സംഘടിപ്പിക്കുന്ന ശിവഗിരി തീർത്ഥാടന മതമൈത്രി പദയാത്ര 30ന് ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ 6.50ന് കോലത്തുകര ഗുരുമന്ദിരത്തിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മതമൈത്രി പദയാത്ര ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. കൗൺസിലർ മേടയിൽ വിക്രമൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ആറ്റിപ്ര ജി. സദാനന്ദൻ, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ, സെക്രട്ടറി എസ്. സതീഷ്ബാബു, വൈസ് പ്രസിഡന്റ് അഡ്വ.എസ്. സതികുമാർ, ശ്രീനാരായണ സ്‌പോർട്സ് ക്ലബ് പ്രസിഡന്റും മതമൈത്രി പദയാത്ര കമ്മിറ്റി പ്രസിഡന്റുമായ മണപ്പുറം ബി. തുളസീധരൻ, സെക്രട്ടറി വി. വിശ്വരാജൻ, കൺവീനർമാരായ പി.ആർ. പ്രവീൺ, സി. രാജൻ, എൽ. ഉദയകുമാർ, പദയാത്ര ക്യാപ്ടൻ സി. തുളസീധരൻ തുടങ്ങിയവർ സംബന്ധിക്കും.