കാട്ടാക്കട: നാടക കലാകാരന്മാരുടെ വാട്സ്ആപ് കൂട്ടായ്‌മയായ ക്ഷേത്ര കലാ കൂട്ടായ്‌മയുടെ സംസ്ഥാന നൃത്ത നാടക മത്സരം ഇന്ന് മുതൽ 21 വരെ പൂവച്ചൽ പുളീങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നടക്കും.പ്രൊഫഷണൽ നാടക നടന്മാരായ കാട്ടാക്കട മുരുകൻ, പൂവച്ചൽ അലി എന്നിവരുടെ സ്‌മരണാർത്ഥമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന നൃത്ത നാടക മത്സരം നൃത്ത നാടക സംവിധായകൻ കവടിയാർ സുരേഷ് ഉദ്ഘാടനം ചെയ്യും. ബിനു പൂവച്ചൽ അദ്ധ്യക്ഷത വഹിക്കും. 21ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വിശിഷ്ട വ്യക്തികളെ ആദരിക്കും.ഇന്ന് രാത്രി 7.30ന് തിരുവനന്തപുരം ദ്വാരക വിഷന്റെ പാതാളവർണൻ, നാളെ രാത്രി 7.30ന് തിരുവനന്തപുരം പാർത്ഥസാരഥിയുടെ ഉലകനാഥൻ, 18ന് രാത്രി 7.30ന് കായംകുളം നാട്യതരംഗിന്റെ ദിവ്യപഞ്ചാക്ഷരി, 19ന് രാത്രി 7.30ന് തിരുവനന്തപുരം സരിഗയുടെ ആസുര താണ്ഡവം, 19ന് രാത്രി 7.30ന് തിരുവനന്തപുരം സരോവരയുടെ കാളിക എന്നീ നാടകങ്ങൾ നടക്കും.